Posted on: February 8th, 2019 by Gectcr Admin No Comments

ഗവ.എഞ്ചിനിയറിംഗ് കോളേജ്, തൃശൂര്‍-ബസ്സ്‌ താക്കോല്‍ ദാന ചടങ്ങ്-ക്ഷണപത്രിക

 

സര്‍, മാഡം,

 
       ബഹു. കൃഷിവകുപ്പ്  മന്ത്രി ശ്രീ. വി. എസ്. സുനിൽകുമാർ അവർകളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 22.07 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയ 51 സീറ്റുള്ള ബസ്സിന്റെ താക്കോൽ ദാനചടങ്ങ്‌ 2019 ഫെബ്രുവരി 11 തിങ്കളാഴ്ച 1.30 PM  നു മില്ലേനിയം ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.

താക്കോൽ ദാനചടങ്ങിന്റെ ഉദ്ഘാടനം ബഹു. കൃഷിവകുപ്പ്  മന്ത്രി ശ്രീ. വി. എസ്. സുനിൽകുമാർ നിർവഹിക്കും.തൃശൂർ കോർപ്പറേഷൻ മേയർ ശ്രീമതി അജിത വിജയൻ  അദ്ധ്യക്ഷത വഹിക്കും. ശ്രീ.സി. എൻ. ജയദേവൻ (തൃശൂർ എം.പി.), ശ്രീ.പി.റാഫി ജോസ് (ബഹു.ഡെ. മേയർ, തൃശൂർ കോർപ്പറേഷൻ), ശ്രീമതി.ടി.വി.അനുപമ ഐ.എ.എസ്.(ജില്ലാ കളക്ടർ ) എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിയ്കുന്ന ചടങ്ങിലേക്ക് താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു. ക്ഷണക്കത്ത് ഇതോടൊപ്പം ചേർക്കുന്നു.